മാഷി
കുറച്ചേറെ ഒണിയന്‍ ചോപ്പ് ചെയ്ത് ഉപ്പിട്ട് നല്ലവണ്ണം തിരുമ്മി വെള്ളം തെളിക്കുക.ശേഷം ടൊമാറ്റോ,പാര്‍സെലി,ദില്‍ ലീവ്സ്,മിന്‍റ്റ് ലീവ്സ് മിക്സ് ചെയ്ത് കുമിന്‍ പൌഡര്‍,ബ്ലാക്ക് പെപ്പെര്‍ പൌഡര്‍,സാള്‍ട്ട്,ഗ്രീന്‍ ചില്ലി ചോപ്,1 സ്പൂണ്‍ ടൊമാറ്റോ പേസ്റ്റ്,ഇവയെല്ലാം വെള്ളത്തില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന ഈജിപ്ഷ്യന്‍ റൈസില്‍ മിക്സ് ചെയ്ത് വയ്ക്കുക.മാരോ,കാപ്സികം,ഗ്രേപ് ലീവ്സ്,ബയ്ഗന്‍,ഇവയെല്ലാം ക്ലീന്‍ ചെയ്യുക.ബെയ്ഗന്‍ 1 സൈഡ് കട്ടു ചെയ്തു മുകളില്‍ ഉപ്പു പുരട്ടി കുറച്ചു സമയം വയ്ക്കുക.ശേഷം തറയിലുരുട്ടി അകത്തുള്ളത് മുഴുവന്‍ കളഞ്ഞു വയ്ക്കുക.മാരോയുടെ പുറം തൊലി അല്പം പീല ചെയ്ത് കളയുക.ശേഷം അകത്തെ എടുത്തു കളയുക.
ഗാര്‍ലിക് ചൂടാക്കി ടൊമാറ്റോ പേസ്റ്റ് ഇട്ട് ടൊമാറ്റോ ഇട്ട് ടൊമാറ്റോ പ്യൂരി ആഡ് ചെയ്തു മാഗ്ഗി ക്യൂബ്സ്,കാര്‍ഡമം,ബ്ലാക്ക് പേപ്പര്‍ ഇട്ട് സല്‍സ നല്ലവണ്ണം തിളപ്പിച്ച് മാറ്റിവച്ചു അതില്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന ഈജിപ്ഷ്യന്‍ റൈസ് ആഡ് ചെയ്ത് അതില്‍ ചോപ്പ് പാര്‍സെലി,മിന്‍റെ ലീവ്സ് കുറച്ച്,ദില്‍ ലീവ്സ്,(പാര്‍സെലി,ദില്‍ ലീവ്സ് കൂടുതല്‍ ആഡ് ചെയ്യണം)ആഡ് ചെയ്യണം.അല്പം വെള്ളം വേണം. ഒണിയന്‍ രണ്ടു മൂന്നെണ്ണം ചോപ്പ് ചെയ്ത് ഇടണം.പാര്‍സെലി,ദില്‍ലീവ്സ് നല്ലവണ്ണം ഇടണം.ചോപ്പ് ഗാര്‍ലിക് ഇടണം.അല്‍പ്പം ഗ്രേവിയോടു കൂടി വേണം.റൈസ് തുറന്നു വച്ചിരിക്കുന്ന വെജിട്ടബിളില്‍ നിറയ്ക്കണം.മട്ടന്‍ ചോപ്സ് ബോയില്‍ ചെയ്ത വെള്ളം മാറ്റി വയ്ക്കുക.
മിന്‍സ്ഡ് മീറ്റില്‍ ഗാര്‍ലിക് ,ഒണിയന്‍ ഗ്രേറ്റ് ചെയ്തത്,കുമിന്‍ പൌഡര്‍,കാപ്സിക്കം,പൈന്‍ സീഡ്,ഹാസേല്‍ നട്ട്സ്,ബ്ലാക്ക് പേപ്പര്‍,സാള്‍ട്ട്,കാര്‍ഡമം പൌഡര്‍,ഇട്ട് മിക്സ് ചെയ്ത് വയ്ക്കുക.പൊട്ടറ്റൊയില്‍ മീറ്റ് നിറയ്ക്കുക.റൈസ് ഹാഫ് നിറച്ചാല്‍ മതിയാവും. അമര്‍ത്തി വയ്ക്കാതിരിക്കുക.പാത്രത്തിന്‍റെ അടിയില്‍ പകുതി വേവിച്ച ലാംബ് ചോപ്സ് നിരത്തി മുകളില്‍ വെജിറ്റബിള്‍ വച്ച് ടൊമാറ്റോ സല്‍സ ഒഴിച്ച് വേവിക്കുക.വെജിറ്റബിള്‍ കുത്തി ചാരി വേണം വയ്ക്കുവാന്‍. ബോയില്‍ ചെയ്യുന്ന പാത്രത്തിന്‍റെ അടിയില്‍ മാരോ തുരന്നത് ഇടണം.അതിനു ശേഷം അലുമിനിയം ഫോയില്‍ വച്ച് കവര്‍ ചെയ്യണം.അത് പോലെ ഗ്രേപ് ലീവ്സ് വേവിക്കുമ്പോള്‍ അടിയില്‍ മട്ടന്‍ ചോപ്സ് നിരത്തി മുകളില്‍ ഗ്രെപ്സ് ലീവ്സ് നിറച്ചത് വച്ച് 1/4 ഭാഗം സ്റ്റോക്ക് ഒഴിച്ച് മുകളില്‍ എന്തെങ്കിലും ചെറിയ വെയിറ്റ് വച്ച് പത്രം അലുമിനിയം ഫോയില്‍ കവര് ചെയ്തു അടപ്പ് വച്ച് മൂടി സ്റ്റീം ചെയ്തെടുക്കാം.
മാരോ ബോയില്‍ ചെയ്യുമ്പോള്‍ മിന്‍സ്ഡ് മീറ്റില്‍ ടൊമാറ്റോ സല്‍സാ ഒഴിച്ചും,വേറൊരു രീതി മന്‍സഫ് പോലെയും ചെയ്യാവുന്നതാണ്.മിന്‍സ്ഡ് മീറ്റ് നിറച്ചത്(മാരോയില്‍) ആദ്യം1/4ഭാഗംവെള്ളം ഒഴിച്ച് വേവിച്ചതില്‍ തൈര് ഉടച്ചു ചേര്‍ത്ത് തിളപ്പിച്ച് മന്‍സാഫ് മാതിരി ചെയ്തെടുക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ