2017 സെപ്റ്റംബർ 14, വ്യാഴാഴ്‌ച

അവിയല്‍

അവിയല്‍



വിവിധതരം പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് അവിയൽ. മിക്ക പച്ചക്കറികളും അവിയലിൽ ഉപയോഗിക്കറുണ്ട്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. സാധാരണയായി അവിയലിൽ ചേർക്കുന്ന പച്ചക്കറികൾ നേന്ത്രക്കായ, ചേന, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, കയ്പക്ക, മുരിങ്ങക്ക, പടവലങ്ങ, ബീൻസ്, പച്ചമുളക്എന്നിവയാണ്. ചിലർ തൈരിനു പകരം മാങ്ങയോ പുളിയോ ഉപയോഗിക്കുന്നു. ചോറിന്റെ കൂടെയോ പ്രധാന പ്രാതൽ വിഭവങ്ങളുടെ കൂടെയോ അവിയൽ ഭക്ഷിക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യമായി പച്ചക്കറികൾ എല്ലാം 1.5 ഇഞ്ച് നീളത്തിലും കാലിഞ്ച് കനത്തിലും അരിയുക. ചേന അരിഞ്ഞതിനു ശേഷം ധാരാളം വെള്ളത്തിൽ കഴുകുക. എല്ലാ പച്ചക്കറികളും ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക. മുക്കാൽ ഭാഗം വെന്ത് കഴിയുംമ്പോൾ തൈര്‌ ചെർത്ത്, ചിരകിയ തേങ്ങ, പച്ചമുളക് എന്നിവ അരകല്ലിൽ നന്നായ് അരച്ച് കറിയിൽ ചേർക്കുക. കുറച്ചു വെളിച്ചെണ്ണ തുവുക. കറിവേപ്പില തണ്ടൊടു കുടി ഇടുക. മധ്യ കേരളത്തിൽ തൈര് ചേർക്കാറില്ല.



കേരളത്തിന്‍റെ പല ഭാഗങ്ങളിലും പല വിധത്തിലാണ് അവിയലുണ്ടാക്കുന്നതു . എന്നിരിക്കിലും അവിയൽ മലയാളിയുടെ ഇഷ്ടവിഭവമാണ് . ആരോഗ്യത്തിനുത്തമവും സ്വാദിഷ്ഠവുമായ ഈ വിഭവം തികച്ചും കേരളീയമാണ് .ഉണക്കമീൻ ചേർത്തു മീനവിയലും മരച്ചീനി ചേർത്ത് മരച്ചീനി അവിയലും ഉണ്ടാക്കാറുണ്ട് . ഇത്തരത്തിൽ അവിയൽ പലതരത്തിലാണ് . എന്നാലും അവിയൽ എന്ന് പറഞ്ഞാൽ നേരത്തെ പറഞ്ഞിട്ടുള്ള പച്ചക്കറി അവിയലാണ് .

അവിയലിന്‍റെ ചരിത്രം
അവിയൽ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്‍റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണെന്നു പറയപ്പെടുന്നു .ഒരിക്കൽ കൊട്ടാരത്തിൽ ഒരു ഊട്ടു നടന്നപ്പോൾ കറി തികയാതെ വരികയുണ്ടായി . അപ്പോൾ രാജാവും പരിചാരകരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു . ബുദ്ധിമാനായ ഇരയിമ്മൻ തമ്പി പാചകശാലയിൽ പോയി നോക്കിയപ്പോൾ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളിൽ കുറെ ഭാഗങ്ങൾ വെറുതെ കളഞ്ഞിരിക്കുന്നതാണ് . തമ്പി ഉടനെ അവിടെക്കിടന്ന അരിഞ്ഞെറിഞ്ഞിരുന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്ലാം പെറുക്കിയെടുത്ത് അതിൽ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ വേർതിരിച്ചെടുത്തു .അവയെല്ലാം കൂടി ഏതാണ്ട് രണ്ടു വലിയ വട്ടികൾ നിറച്ചുണ്ടായിരുന്നു . അതിനെയെല്ലാം കൂടി ഒരു പാത്രത്തിലിട്ട് വേവിച്ച് എരിശ്ശേരി എന്ന കറിയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ പാചകമറിയാത്ത ഇരയിമ്മനും ബന്ധുവായ ബ്രാഹ്മണനും കൂടിയുണ്ടാക്കിയത് വേറെയൊരു കൊഴുത്ത സാധനമായി . അവ ചോറിനു വിളമ്പിയപ്പോൾ , അതിന്‍റെ അസാധ്യരുചിയും മണവും കണ്ടു ആൾക്കാർ തമ്മിൽ പിടിവലിയായത്രേ . തമ്പുരാനും കുറെയധികം ഭക്ഷിച്ചു . പിന്നീട് ഈ സാധനംതന്നെ ഇരയിമ്മൻ തമ്പി അവിയൽ എന്ന് പേരിടുകയും അതിനെ നേരത്തെ ഉണ്ടാക്കിയ രീതിയിൽ ഒന്നുകൂടെ ഉണ്ടാക്കുകയും ചെയ്തു . അപ്പോൾ അത് മുമ്പത്തേതിനേക്കാൾ കൂടുതൽ രുചികരമായിത്തീർന്നു . അത്തരത്തിൽ അവിയലിന്‍റെ  ജനനമുണ്ടായി

 .1. ചേന ഒരിഞ്ചു നീളത്തില്‍ ചെറുതായി അരിഞ്ഞത്.- 1 കപ്പ്

വെള്ളരിയ്ക്ക ഒരിഞ്ചു നീളത്തില്‍ ചെറുതായി അരിഞ്ഞത്- ഒന്നരകപ്പ്

പടവലങ്ങ ഒരിഞ്ചു നീളത്തില്‍ ചെറുതായി അരിഞ്ഞത്- മുക്കാല്‍കപ്പ്

അച്ചിങ്ങപ്പയര്‍ ഒരിഞ്ചു നീളത്തില്‍ ഒടിച്ചത് - 1

മുരിങ്ങക്കായ ഒരിഞ്ചു നീളത്തില്‍ ചെറുതായി അരിഞ്ഞത്- 1

കാരറ്റ് ഒരിഞ്ചു നീളത്തില്‍ ചെറുതായി അരിഞ്ഞത് – ഒന്നിന്‍റെ പകുതി

വഴുതനങ്ങ ഒരിഞ്ചു നീളത്തില്‍ ചെറുതായി അരിഞ്ഞത്- ഒന്നിന്‍റെ പകുതി

പച്ചയ്ക്കായ - ഒന്നിന്‍റെ പകുതി

2. മഞ്ഞള്‍പൊടി - രണ്ടു ചെറിയ സ്പൂണ്‍.

മുളകുപൊടി - അര ചെറിയ സ്പൂണ്‍.

ഉപ്പ് - പാകത്തിനെ

3. പച്ചമാങ്ങ ഒരിഞ്ചു നീളത്തില്‍ ചെറുതായി അരിഞ്ഞത് – ഒന്നിന്‍റെ പകുതി

പച്ചമുളക് ചതച്ചെടുത്തത് - കാല്‍ കപ്പ്

4. തേങ്ങ ചുരണ്ടിയത് - അര മുറി

ജീരകം. - കാല്‍ ചെറിയ സ്പൂണ്‍.

5. കറിവേപ്പില - 4 തണ്ട്

വെളിച്ചെണ്ണ - 3 ചെറിയ സ്പൂണ്‍.

· ചുവടു കട്ടിയുള്ള പാത്രത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ വെളിച്ചെണ്ണയോഴിച്ച് അതില്‍ ഒന്നാമത്തെ ചേരുവ കഴുകിയതും രണ്ടാമത്തെ ചേരുവയും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക.

· ആവി വന്നു കഴിയുമ്പോള്‍ ഇടയ്ക്കിടെ ഇളക്കണം.

· കഷണങ്ങള്‍ വെന്തു തുടങ്ങുമ്പോള്‍ അതില്‍ മാങ്ങയും പച്ചമുളകും ചേര്‍ത്തു വേവിയ്ക്കണം.വെള്ളം കൂടുതലുണ്ടെങ്കില്‍ അത് വറ്റിതുടങ്ങുമ്പോള്‍ തേങ്ങ ജീരകം ചേര്‍ത്തു ചതച്ചെടുത്തതും ചെര്‍ത്തിളക്കിയ ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് ഇളക്കി വാങ്ങുക.

· ആവശ്യമുള്ളവര്‍ക്ക് ചുവന്നുള്ളിയും ചതച്ചു ചേര്‍ക്കാവുന്നതാണ്.

അവിയല്‍

1. ചേന - 15 ഗ്രാം

2. പടവലം - 5ഗ്രാം

അച്ചിങ്ങ - 5ഗ്രാം

കാരറ്റ് - 10 ഗ്രാം

മുരിങ്ങയ്ക്ക - 10 ഗ്രാം

വെള്ളരിക്ക - 15 ഗ്രാം

3. പടറ്റിക്കായ - 1 കായയുടെ പകുതി

4. പച്ചമാങ്ങ - കുറച്ച്

5. വെളിച്ചെണ്ണ - 3 ചെറിയ സ്പൂണ്‍.

6. മഞ്ഞള്‍പൊടി - 1 ചെറിയ സ്പൂണ്‍.

മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍.

ഉപ്പ് - പാകത്തിന്

7. തേങ്ങ ചുരണ്ടിയത്- അര മുറി

ജീരകം - ഒരു ചെറിയ സ്പൂണ്‍

പച്ചമുളക് - 10 ഗ്രാം

8. കറിവേപ്പില - 1 തണ്ട്

9. വെളിച്ചെണ്ണ - മൂന്നു ചെറിയ സ്പൂണ്‍.

  • ചേന ചെറുതായി നീളത്തില്‍ അരിഞ്ഞു വെള്ളത്തിലിട്ടു വയ്ക്കുക.
  • മുരിങ്ങയ്ക്ക,പടവലം,അച്ചിങ്ങ,കാരറ്റ്,വെള്ളരിയ്ക്ക,എന്നിവയും ചെറുതായി നീളത്തില്‍ അരിഞ്ഞു മറ്റൊരു പാത്രത്തില്‍ വെള്ളത്തില്‍ ഇടുക.
  • പഠടറ്റിക്കായ ചെറുതായി അരിഞ്ഞു മറ്റൊരു പാത്രത്തില്‍ വെള്ളത്തിലിട്ടു വയ്ക്കുക.
  • പച്ചമാങ്ങയും അരിഞ്ഞു വേറെ വയ്ക്കുക.
  • ചെറിയ ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന മുരിങ്ങയ്ക്ക,അച്ചിങ്ങ,പടവലങ്ങ,കാരറ്റ്,എന്നിവ ക്രമത്തിളിടുക.ഏറ്റവും മുകളില്‍ ചെനയിടുക.
  • ചേനയുടെ മുകളിലായി വെള്ളരിയ്ക്ക ഇടണം.ഏറ്റവും മുകളില്‍ വേണം വെള്ളരിയ്ക്ക വരുവാന്‍.ഇല്ലെങ്കില്‍ ചേന കറുത്തു പോകും.വെള്ളം ചേര്‍ക്കാതെ വേവിക്കുന്നത്‌ കൊണ്ടാണ് ഇങ്ങനെ ക്രമത്തില്‍ പച്ചക്കറി നിരത്തി ഇടുന്നത്.
  • ഇങ്ങനെ നിരത്തിയ പച്ചക്കറിയുടെ മുകളില്‍ മഞ്ഞപൊടി ,മുളകുപൊടി,ഉപ്പ് എന്നിവ ചേര്‍ക്കുക.
  • പാത്രം അടച്ചു വച്ചതിനു ശേഷം ചെറുതീയില്‍ നന്നായി തിളക്കുമ്പോള്‍ കൂട്ടിയിളക്കുക. 
  • ചേന മുക്കാല്‍ വേവാകുമ്പോള്‍ പടറ്റിക്കായും മാങ്ങയും ചേര്‍ത്ത് അടച്ചു വയ്ക്കുക.
  • കായ വെന്ത ശേഷം അടപ്പ് തുറന്ന് കഷണങ്ങളുടെ നടുഭാഗം തുറക്കുക.(ഒരു കുഴി പോലെയുണ്ടാക്കണം)നടുവില്‍ ഊറി വരുന്ന വെള്ളം തവി കൊണ്ട് കോരി ചുറ്റുമുള്ള കഷണങ്ങളില്‍ ഒഴിച്ച് കൊടുക്കണം.
  • മുഴുവന്‍ വെള്ളവും വലിഞ്ഞ ശേഷം തേങ്ങ ജീരകം പച്ചമുളക് എന്നിവ നനായി ചതച്ച് കറിവേപ്പിലയും ചേര്‍ത്ത് യോജിപ്പിക്കുക.
  • ഇതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ചൂടാക്കി അടുപ്പ് ഓഫ് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കറൂഫ്

കറൂഫ് ഗാര്‍ലിക്,ഒലിവ് ഓയില്‍ മിക്സ് ചെയ്യുക.പേപ്പര്‍.സാള്‍ട്ട്,മയോണൈസ്,തൈര്,മിക്സ് ചെയ്ത് ഫുള്‍ മട്ടണില്‍ തേച്ചു പിടിപ്പിച്ച് കുറ...